ഐ.സി.ഡി.എസ്: 285 തസ്തികകള്‍ സൃഷ്ടിക്കും - ആരോഗ്യമന്ത്രി

Posted on: 30 Jul 2010



തിരുവനന്തപുരം: സംയോജിത ശിശു വികസന സേവന പദ്ധതിയുടെ (ഐ.സി.ഡി.എസ്) ഭാഗമായി 95 പ്രോജക്ട് ഓഫീസുകള്‍ തുറക്കാനും 285 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തിപ്പോള്‍ 32230 അങ്കണവാടികളാണുള്ളത്. ചില ഐ.സി.ഡി.എസ് പ്രോജക്ടുകളില്‍ 400-ല്‍ അധികം അങ്കണവാടികളുണ്ട്. അതുകൊണ്ടുതന്നെ അവയുടെ വിലയിരുത്തല്‍ കാര്യക്ഷമമല്ല. ഈ സാഹചര്യത്തിലാണ് 95 പ്രോജക്ട് ഓഫീസുകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ നിലവിലെ 95 ഐ.സി.ഡി.എസ്.പ്രോജക്ട് സൂപ്പര്‍വൈസര്‍മാര്‍ക്ക് സി.ഡി.പി.ഒ ആയി സ്ഥാനക്കയറ്റം ലഭിക്കും. തുടര്‍ന്ന് 95 പേര്‍ക്ക് പി.എസ്.സിയില്‍ നിന്ന് സൂപ്പര്‍വൈസര്‍മാരായി നിയമനം ലഭിക്കും. അതില്‍ 25 ശതമാനം അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ലഭിക്കും. ഇതുകൂടാതെ ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകളും പുതുതായി സൃഷ്ടിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/