ആശാവര്‍ക്കര്‍മാര്‍ക്കും ഇത്തവണ ഉത്സവബത്ത

Posted on: 30 Jul 2010



തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്കും ഓണത്തിന് ഉത്സവബത്ത അനുവദിക്കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പത്രസമ്മേളനത്തില്‍ അറിയിച്ചു. 36,000 ഓളം വരുന്ന ഇവര്‍ക്ക് ആദ്യമായാണ് ഉത്സവബത്ത അനുവദിക്കുന്നത്. തുക മന്ത്രിസഭ തീരുമാനിക്കും.

ഇവരുള്‍പ്പെടെ ഒരു ലക്ഷത്തോളം സര്‍ക്കാരിതര വനിതാ ജീവനക്കാര്‍ക്ക് ഇത്തവണ ഉത്സവബത്ത ലഭിക്കും. അങ്കണവാടി ജീവനക്കാര്‍, പാചകത്തൊഴിലാളികള്‍എന്നിവര്‍ക്ക് കഴിഞ്ഞവര്‍ഷം ഉത്സവബത്ത നല്‍കിയിരുന്നു. അത് തുടരും.

ആശാവര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി നിവേദനം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/