നിയമസഭാസമ്മേളനം സമാപിച്ചു

Posted on: 30 Jul 2010



തിരുവനന്തപുരം: പന്ത്രണ്ടാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം അവസാനിച്ചു. അട്ടപ്പാടി ആദിവാസി ഭൂമിതട്ടിപ്പ്, ലോട്ടറി ഇടപാടിലെ ക്രമക്കേട് തുടങ്ങിയ പ്രശ്‌നങ്ങളാല്‍ പ്രക്ഷുബ്ധമായിരുന്നു സമ്മേളനത്തിന്റെ അവസാന നാളുകള്‍. അവസാന ദിവസം പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു.

ജൂണ്‍ 28 മുതല്‍ 24 ദിവസമാണ് സഭ ചേര്‍ന്നത്. ബജറ്റ് ചര്‍ച്ച ചെയ്യാനും പാസാക്കാനുമായിരുന്നു പ്രധാനമായും സഭ ചേര്‍ന്നത്. തീവ്രവാദത്തിനെതിരെ യോജിച്ചനിലപാട് സ്വീകരിക്കാന്‍ ചട്ടം 50 അനുസരിച്ചുള്ള പ്രത്യേക ചര്‍ച്ചയും നടന്നു

ഉള്‍നാടന്‍ മത്സ്യബന്ധന ബില്ലും മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ ബില്ലും സഭ പാസാക്കി. കണ്ണന്‍ദേവന്‍ ഹില്‍സ് ഏറ്റെടുക്കല്‍ ബില്‍, വിനോദസഞ്ചാര ഭേദഗതി ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിക്ക് അയക്കുകയും ചെയ്തു. 266 സബ്മിഷനുകളും 43 ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും സഭ പരിഗണിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/