13 കേന്ദ്രങ്ങളില്‍ക്കൂടി പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍
Posted on: 30 Jul 2010
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13 കേന്ദ്രങ്ങളില്‍ക്കൂടി പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എം.വി.ശ്രേയാംസ്‌കുമാറിന്റെ ചോദ്യത്തിനുത്തരമായി നിയമസഭയെ അറിയിച്ചു.
കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍, പേട്ട റെയില്‍വേ സ്റ്റേഷന്‍, തിരുവനന്തപുരം എയര്‍പോര്‍ട്ട്, ചിന്നക്കട ജങ്ഷന്‍, കൊല്ലം താലൂക്ക് കച്ചേരി, തിരുവല്ല റെയില്‍വേ സ്റ്റേഷന്‍, കോട്ടയം കെ.എസ്.ആര്‍.ടി.സി., ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി., പാലാ കെ.എസ്.ആര്‍.ടി.സി., എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ (കിഴക്കേ ഗേറ്റ്), തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍, പാലക്കാട് മുനിസിപ്പല്‍ സ്റ്റേഷന്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പുതുതായി പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറുകള്‍ ആരംഭിക്കുക.
തിരക്കേറിയ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാര്‍ ചൂഷണത്തിന് വിധേയമാകുന്നത് തടയുന്നതിനുവേണ്ടിയാണ് പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടര്‍ ആരംഭിക്കുന്നതെന്നും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.