'കാരിത്താസ്ഇന്ത്യ'യുടെ ദുരന്തനിവാരണ പദ്ധതി

Posted on: 30 Jul 2010



തിരുവനന്തപുരം: കത്തോലിക്കാ മെത്രാന്മാരുടെ സാമൂഹ്യസംഘടനയായ 'കാരിത്താസ് ഇന്ത്യ'യുടെ നേതൃത്വത്തില്‍ കേരളത്തിലെ 243 ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന സമഗ്ര ദുരന്തനിയന്ത്രണ പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. മന്ത്രി തോമസ്‌ഐസക് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് കാരിത്താസ് സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോണ്‍ വിളയില്‍, ഫാ. സാബ്ബാസ് ഇഗേ്‌നഷ്യസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കടലാക്രമണക്കെടുതികള്‍ നേരിടുന്ന തീരദേശ ഗ്രാമങ്ങളിലും വെള്ളപ്പൊക്കദുരിതം നേരിടുന്ന കുട്ടനാടന്‍ ഗ്രാമങ്ങളിലും ശാസ്ത്രീയമായ ദുരന്ത നിവാരണ പരിപാടികളാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലെ അഞ്ച് തീരദേശ ജില്ലകളിലെ 197 ഗ്രാമങ്ങളിലും കുട്ടനാട്ടിലെ 46 ഗ്രാമങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. 1577 കര്‍മസമിതികള്‍ ഇതിനായി പ്രവര്‍ത്തിക്കും. പരിസ്ഥിതിസംരക്ഷണം, തീരദേശ പരിപാലനം, ആരോഗ്യസംരക്ഷണം തുടങ്ങിയവയും വിഭാവനം ചെയ്യുന്നു. ശനിയാഴ്ച നാലാഞ്ചിറ മാര്‍ ഇവാനിയോസ് സെന്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, മലങ്കര അതിരൂപതാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറിനോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/