ഏജജാലകം: ഇന്റര്‍വ്യൂ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

Posted on: 23 Jun 2013കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബിരുദപ്രവേശനത്തിന് ഏകജാലക സംവിധാനത്തിലെ സെന്‍ട്രല്‍ റാങ്കിങ് പ്രോസ്സസ് വഴി റാങ്ക് ചെയ്യപ്പെട്ടവരുടെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഇത് www.uoc.ac.in/ugsw http://cuonline.ac.in/ugsw എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. കോളേജുകള്‍ക്ക് ഷെഡ്യൂള്‍ ഇമെയില്‍ വഴി അയച്ചിട്ടുണ്ട്. ഇവ പ്രിന്‍സിപ്പല്‍മാര്‍ കോളേജ് വെബ്‌സൈറ്റിലും നോട്ടീസ് ബോര്‍ഡിലും ലഭ്യമാക്കേണ്ടതാണ്.

അതത് കോളേജുകളിലെ റാങ്ക് ലിസ്റ്റും അപേക്ഷകരുടെ പൂര്‍ണവിവരങ്ങളും പ്രിന്‍സിപ്പല്‍മാര്‍ക്ക് http://cuonline.ac.in/cuorac എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സര്‍വകലാശാല അയച്ചുതന്ന ഇന്റര്‍വ്യൂ ഷെഡ്യൂളും റാങ്ക് ലിസ്റ്റും പ്രകാരമാണ് പ്രിന്‍സിപ്പല്‍മാര്‍ ഇന്റര്‍വ്യൂവും അഡ്മിഷനും നടത്തേണ്ടത്.

ഷുവര്‍ലിസ്റ്റ്, ചാന്‍സ് ലിസ്റ്റ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് സര്‍വകലാശാല എസ്.എം.എസ് സന്ദേശം അയച്ചിട്ടുണ്ട്. കോളേജുകളില്‍ ഓരോ വിഷയത്തിനുമുള്ള ഷുവര്‍സീറ്റിന്റെ പത്തിരട്ടി പേരെയാണ് ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷുവര്‍, ചാന്‍സ് ലിസ്റ്റ് വിദ്യാര്‍ഥികള്‍ റാങ്ക് കാര്‍ഡ് പ്രിന്റ് ചെയെ്തടുമ്പോള്‍ അഡ്മിഷന്‍ സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ ലഭ്യമാണ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/