തിര. കമ്മീഷണര്‍മാര്‍ക്കും ഭരണഘടനാപരിരക്ഷ വേണം -നവീന്‍ ചാവ്‌ല

Posted on: 22 Mar 2010



ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ഏകപക്ഷീയമായി പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഭരണഘടനാഭേദഗതി വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചാവ്‌ല ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നവീന്‍, പ്രധാനമന്ത്രിക്കു കത്തയച്ചു.നിലവിലെ വ്യവസ്ഥപ്രകാരം മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് മാത്രമാണ് ഇത്തരം ഭരണഘടനാ സംരക്ഷണമുള്ളത്. ഇത് മറ്റു തിരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍ക്കും ബാധകമാംവിധം ഭേദഗതി വേണമെന്നാണ് നവീന്‍ ചാവ്‌ലയുടെ ആവശ്യം.
തന്നെ പുറത്താക്കാന്‍ മുമ്പ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ഗോപാലസ്വാമി ശുപാര്‍ശ ചെയ്ത സംഭവം സ്മരിച്ച്, ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് കമ്മീഷണര്‍മാര്‍ക്കും ഭരണഘടനാപരിരക്ഷ ആവശ്യപ്പെടുന്നതെന്ന് നവീന്‍ കത്തില്‍ പറയുന്നു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/