ബബര്‍ ഖല്‍സയുടെ ലക്ഷ്യം കോമണ്‍വെല്‍ത്ത് ഗെയിംസ്

Posted on: 22 Mar 2010



ന്യൂഡല്‍ഹി: ഒളിവിലുള്ള രണ്ടു ബബര്‍ഖല്‍സ പ്രവര്‍ത്തകരുടെ കൈവശം വന്‍സ്‌ഫോടക വസ്തുക്കളുണ്ടെന്നും കോമണ്‍വെല്‍ത്ത് ഗെയിംസാണ് ഇവര്‍ ലക്ഷ്യംവെക്കുന്നതെന്നും വിവരം ലഭിച്ചതായി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. ബബര്‍ഖല്‍സ തീവ്രവാദ സംഘടനയുടെ മൂന്നുപ്രവര്‍ത്തകരെ കഴിഞ്ഞദിവസം മൊഹാലി പോലീസ് അറസ്റ്റുചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം മനസ്സിലാക്കിയത്. അറസ്റ്റിലായവര്‍ക്ക് ഈ രണ്ടു പേരാണ് ആയുധങ്ങളും സൗകര്യങ്ങളും എത്തിച്ചുനല്‍കിയത്. പഞ്ചാബിലോ ഡല്‍ഹിയിലോ ആണ് ഇവര്‍ ഒളിവില്‍ കഴിയുന്നതെന്നും വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പുരുഷോത്തം സിങ് എന്ന ബണ്ടി, ദല്‍ജിത്‌സിങ്, തല്‍വിന്ദര്‍സിങ് എന്നിവരാണ് മൊഹാലി പോലീസിന്റെ പിടിയിലായത്. ലുധിയാനയില്‍ 2007-ല്‍ നടന്ന സ്‌ഫോടനക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഹരീന്ദര്‍സിങ്, നിര്‍മല്‍ സിങ് എന്നിവരെയാണ് ഇനി കിട്ടാനുള്ളത്. ഇവരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ലുധിയാന സ്‌ഫോടനത്തിനുശേഷം പാകിസ്താനിലേക്ക് പോയ ഹരീന്ദര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണ് വിവരം. ഹരീന്ദര്‍ തന്റെ വാസം ഗ്രീസിലേക്ക് മാറ്റിയതായും പറയുന്നു. ഡല്‍ഹിയിലും ഹിമാചല്‍പ്രദേശിലെ നൈനാദേവി ക്ഷേത്രത്തിലും സ്‌ഫോടനംനടത്താനുള്ള ലക്ഷ്യത്തോടെ ഗ്രീസില്‍നിന്നാണ് ഇയാളെത്തിയതത്രെ.

അറസ്റ്റിലായ മൂന്നുപേരില്‍നിന്നായി പിസ്റ്റള്‍ ഉള്‍പ്പെടെ ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ കണ്ടെടുത്തു. തല്‍വിന്ദര്‍ ഡല്‍ഹിക്കാരനും മറ്റു രണ്ടുപേര്‍ പഞ്ചാബികളുമാണ്.

......bP...........mks

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/