ഗുണ്ടാസംഘാംഗത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Posted on: 22 Mar 2010



കാഞ്ഞാണി:ഗുണ്ടാസംഘാംഗത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. അരിമ്പൂര്‍ കിഴക്ക് പരയ്ക്കാട് നാലുസെന്റ് കോളനി പരിസരം പാങ്ങാടത്ത് അറുമുഖന്റെ മകന്‍ കുത്തൂരു സുരേഷെന്ന സുരേഷാണ് (34) മരിച്ചത്.

ഞായറാഴ്ച രാത്രി 7.30ന് കുന്നത്തങ്ങാടി സെന്ററില്‍ പരയ്ക്കാട് റോഡിലാണ് സംഭവം. ഗുണ്ടാസംഘാംഗം അലക്‌സുമായുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അലക്‌സും സുരേഷുമായി നേരത്തെ തര്‍ക്കം നിലനിന്നിരുന്നു.

കുത്തേറ്റ സുരേഷിനെ നാട്ടുകാര്‍ തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. മാര്‍ഗമധ്യേ സുരേഷ് മരിച്ചെന്ന് ആസ്​പത്രിക്കാര്‍ പറയുന്നു. മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നേരത്തെ മരപ്പണിക്കാരനായിരുന്നു സുരേഷ്.

അന്തിക്കാട് എസ്‌ഐ എം. പ്രസാദ്, അഡീഷണല്‍ എസ്‌ഐ വി.ഐ. സഗീര്‍, ടൗണ്‍ വെസ്റ്റ് എസ്.ഐ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സംഭവസ്ഥലത്ത് റോന്തുചുറ്റുന്നുണ്ട് അലക്‌സിനായുള്ള അന്വേഷണവും നടക്കുന്നു. കമലമാണ് സുരേഷിന്റെ അമ്മ. സഹോദരങ്ങള്‍: രാജേഷ്, സുധീഷ്.

തിങ്കളാഴ്ച ഹര്‍ത്താല്‍


അരിമ്പൂര്‍:യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എം. മണലൂര്‍ ഏരിയാ കമ്മിറ്റി അരിമ്പൂര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/