വിമാനത്തില്‍ ബോംബ് അന്വേഷണസംഘം കേരളത്തിലേക്ക്
Posted on: 22 Mar 2010
ബാംഗ്ലൂര്‍: തിരുവനന്തപുരത്തെത്തിയ കിങ്ഫിഷര്‍ വിമാനത്തില്‍ നാടന്‍ബോംബ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കര്‍ണാടകപോലീസ് കേരളത്തിലെത്തും.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. അന്വേഷണത്തില്‍ വിമാനത്താവള സുരക്ഷാഉദ്യോഗസ്ഥരുടെ സഹായവും തേടുമെന്ന് ബാംഗ്ലൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബാസവരാജ് മാലഗട്ടി പറഞ്ഞു.