അതിരപ്പിള്ളി പദ്ധതി: വിദഗ്ധസമിതി യോഗം ഇന്ന്

Posted on: 22 Mar 2010



ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി തിങ്കളാഴ്ച യോഗം ചേരും. സമിതി നല്കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാവും മന്ത്രാലയം അന്തിമതീരുമാനമെടുക്കുക.

പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകരും വനംവകുപ്പും മറ്റു സന്നദ്ധസംഘടനകളും ശക്തമായ എതിര്‍പ്പുയര്‍ത്തിയ പശ്ചാത്തലത്തില്‍ പദ്ധതിക്ക് മന്ത്രാലയം അനുമതി നിഷേധിച്ചേക്കുമെന്നാണ് സൂചന.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്കിയ കാരണംകാണിക്കല്‍ നോട്ടീസിന് കെ.എസ്.ഇ.ബി. നല്‍കിയ മറുപടി വിദഗ്ധ സമിതി പരിശോധിക്കും. വിദഗ്ധ സമിതി മുമ്പാകെ നിലപാട് വ്യക്തമാക്കാന്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമെത്തും.

അതേസമയം, പദ്ധതിക്കെതിരെ സംസ്ഥാന വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുള്‍പ്പെടെ നിരവധി പ്രമുഖര്‍ എതിര്‍പ്പറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജയ്‌റാം രമേഷ് വ്യക്തമാക്കിയിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/