ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. അതേസമയം, പാക്‌നിലപാട് മനസ്സിലാക്കാന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞെന്നും ഇത് ചര്‍ച്ചയുടെ ഗുണപരമായ ഫലമാണെന്നും ഒരു ടി.വി.ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പാക് വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതോടെ ഉദയകക്ഷിചര്‍ച്ച പുനരാരംഭിക്കാന്‍ കഴിഞ്ഞു. 'മഞ്ഞുരുക്കല്‍' എന്നേ ഈ ചര്‍ച്ചയെ വിശേിപ്പിക്കാനാവൂ-കൃഷ്ണ പറഞ്ഞു.
അഫ്ഗാനിസ്താനില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഇന്ത്യയെ പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നതായുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ തെറ്റാണ്. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍ തിളങ്ങുന്ന പങ്കാണ് ഇന്ത്യ നിര്‍വഹിക്കുന്നത്. അവിടത്തെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ബോധ്യമുള്ള കാര്യമാണിത്-കൃഷ്ണ വ്യക്തമാക്കി.