വിമാനത്തിലെ ബോംബ്: വ്യോമയാന മന്ത്രാലയം അന്വേഷിക്കും
Posted on: 22 Mar 2010
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ ബോംബെന്ന് സംശയിക്കപ്പെടുന്ന വസ്തു കണ്ടെത്തിയ സംഭവം കേന്ദ്രം അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിക്കാവും അന്വേഷണച്ചുമതല. സുരക്ഷാ കാര്യത്തില്‍ പറ്റിയ വന്‍വീഴ്ചയായാണ് ഈ സംഭവത്തെ മന്ത്രാലയം കാണുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സുരക്ഷാ ഏജന്‍സികളും സംഭവം ഗൗരവമായി എടുത്തിട്ടുണ്ട്.