മെഡിക്കല്‍ കോളേജ് പരിസ്ഥിതി സൗഹൃദ ആസ്‌പത്രിയാക്കണം
Posted on: 22 Mar 2010
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രി പരിസ്ഥിതി സൗഹൃദ ആസ്പത്രിയാക്കണമെന്ന് ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപ ആവശ്യപ്പെട്ടു. കാപ്പിത്തോട് മാലിന്യപ്രശ്‌നത്തില്‍ ജനസഭ വിളിച്ചുകൂട്ടാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷതവഹിച്ചു. ദേവന്‍ പി. വണ്ടാനം, സാദിക്ക് എം. മാക്കിയില്‍, എച്ച്. അഷറഫ്, കെ. ബാബുരാജ്, എച്ച്. മുഹമ്മദ്അലി, ജെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.