തീവ്രവാദക്കേസ്: അന്വേഷണ വിവരം പത്രങ്ങള്‍ക്ക് നല്‍കുന്നതിന് വിലക്ക്‌

Posted on: 21 Mar 2010



തിരുവനന്തപുരം: തീവ്രവാദക്കേസുകളുടെ അന്വേഷണ പുരോഗതി മാധ്യമങ്ങളെ അറിയിക്കുന്നതിന് പോലീസിന് വിലക്ക്.കേസന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് തടയാന്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാരും കമ്മീഷണര്‍മാരും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നത്.കേസന്വേഷണം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് അതീവ ശ്രദ്ധയോടെ മാത്രമേ മറുപടി നല്‍കാവൂ. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചും ഒരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ അറിയിക്കേണ്ടതില്ല. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നെങ്കില്‍ മാത്രം, കേസന്വേഷണം അവസാനിപ്പിക്കുന്ന സമയത്ത്, മേലുദ്യോഗസ്ഥന്റെ അനുമതിയോടെ തയ്യാറാക്കിയ പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കാം.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/