ഓര്‍ക്കാട്ടേരിയില്‍ ആക്രമണം നടത്തിയത് കണ്ണൂരിലെ സംഘം

Posted on: 21 Mar 2010



വടകര: റെവല്യൂഷണറി ഡി.വൈ.എഫ്.ഐ. ഒഞ്ചിയം ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ജയനെ വെട്ടിപ്പരിക്കേല്പിച്ച സംഘത്തിലെ മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്ന് പോലീസിന് വിവരം ലഭിച്ചു.

ഒഞ്ചിയത്തെയും ഓര്‍ക്കാട്ടേരിയിലെയും അക്രമങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍നിന്ന് ആള്‍ക്കാരെ ഇറക്കുന്നുവെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

ഏറാമല പഞ്ചായത്തിലെ തുരുത്തിമുക്കില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ വേര്‍തിരിക്കുന്ന പുഴയുടെ കരയിലാണ് ജയന്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തിനുശേഷം അക്രമികള്‍ തോണിയിലാണ് കണ്ണൂര്‍ ജില്ലയിലെ കരിയാട് കിടഞ്ഞിഭാഗത്തേക്ക് രക്ഷപ്പെട്ടത്. സംഘത്തിലെ രണ്ടുപേര്‍ നാട്ടുകാരാണെന്നു തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ ആളെ കാണിച്ചുകൊടുക്കാനും വഴികാട്ടാനും എത്തിയതാണെന്നാണു കരുതുന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ എടച്ചേരി പോലീസ് കേസെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ റെവല്യൂഷണറി ബ്രാഞ്ച് സെക്രട്ടറി ദാമോദരനെ ഓര്‍ക്കാട്ടേരി ടൗണില്‍ ബോംബെറിഞ്ഞ് പരിക്കേല്പിച്ച കേസില്‍ ആറു സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. ഇതിനിടെ, പരിക്കേറ്റ് വടകരയില്‍ ചികിത്സയിലായിരുന്ന ജയനെ കോഴിക്കോട് മിംസ് ആസ്​പത്രിയിലേക്കു മാറ്റി. അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ ത്തുടര്‍ന്നാണിത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/