കെ.എസ്.യു.ക്കാര്‍ക്ക് ജാമ്യം

Posted on: 21 Mar 2010



തിരുവനന്തപുരം: എല്‍എല്‍.ബി. മാര്‍ക്ക് തിരുത്തല്‍ സംഭവത്തില്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് റിമാന്‍ഡിലായ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റടക്കം പത്തുപേര്‍ക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, ജനറല്‍ സെക്രട്ടറി ആര്‍.നിജോ തുടങ്ങി പത്തുപേരാണ് പ്രതികള്‍.

പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യം ഹാജരാക്കിയതിനെ തുടര്‍ന്നാണ് ജാമ്യം നല്‍കിയത്. സമാനകുറ്റകൃത്യങ്ങളില്‍ പങ്കെടുക്കരുതെന്ന് ജാമ്യവ്യവസ്ഥയില്‍ കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഫിലിപ്പ് തോമസാണ് ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് ഇവര്‍ റിമാന്‍ഡിലായത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/