ജി.പി.സി. നായരെക്കുറിച്ച് ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു

Posted on: 21 Mar 2010



കൊച്ചി: ഡോ. ജി.പി.സി. നായരുടെ ജീവിതത്തെ ആസ്​പദമാക്കി നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ രചിച്ച 'ടുമോറോ നെവര്‍ കംസ്' എന്ന ഇംഗ്ലീഷ് നോവല്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി. തോമസ് പ്രകാശനം ചെയ്തു. എസ്.സി.എം.എസ് കാമ്പസില്‍ നടന്ന പ്രകാശന ചടങ്ങില്‍ പ്രൊഫ. എ.കെ. സാനു ആദ്യ പ്രതി സ്വീകരിച്ചു.

ജീവിതത്തില്‍ പരാജയങ്ങളിലും തിരിച്ചടികളിലും തളരാതെ എങ്ങനെ വിജയിക്കാമെന്ന പാഠമാണ് ജി.പി.സി. നായര്‍ തരുന്നതെന്നും വായനയുടെ രസം ആദ്യവസാനം സജീവമാക്കി കെ.എല്‍. മോഹന വര്‍മയുടെ നോവലില്‍ അതു ഭംഗിയായി ചിത്രീകരിച്ചിരിക്കുകയാണെന്നും മന്ത്രി കെ.വി. തോമസ് പറഞ്ഞു. ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ച് നോവലെഴുതുക വളരെ ശ്രമകരമായ ഉദ്യമമാണെന്നും മോഹനവര്‍മ അത് സ്തുത്യര്‍ഹമായി ചെയ്തിരിക്കുകയാണെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. വിഗ്രഹഭഞ്ജകനായ ജി.പി.സി. നായര്‍ തന്റെ കര്‍മശേഷിയിലൂടെ വിഗ്രഹവും ആരാധനാപാത്രവുമായിമാറുന്ന കാഴ്ചയാണ് നോവലില്‍ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രൊഫ. എം.കെ. സാനു ചൂണ്ടിക്കാട്ടി.

വേണുഗോപാല്‍ സി. ഗോവിന്ദ് ചടങ്ങില്‍ ആശംസയര്‍പ്പിച്ചു. കെ.എല്‍. മോഹനവര്‍മ നോവല്‍രചനയിലെ അനുഭവങ്ങള്‍ വിശദീകരിച്ചു. എസ്.സി.എം.എസ്. ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രൊഫ. എന്‍.സി. ജോര്‍ജ് സ്വാഗതവും ഡോ. ജി.പി.സി. നായര്‍ നന്ദിയും പറഞ്ഞു. ന്യൂഡല്‍ഹിയിലെ കൊണാര്‍ക് പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/