മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെങ്കില്‍ രാജിയാണ് പതിവ്
Posted on: 21 Mar 2010
തൃശ്ശൂര്‍: ക്യാബിനറ്റിന് കൂട്ടുത്തരവാദിത്വം ഉണ്ടെങ്കില്‍, ഒരു മന്ത്രിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് സംശയം വരുന്ന സാഹചര്യത്തില്‍ ആ മന്ത്രി പുറത്താവുകയാണ് പതിവെന്ന് ജനതാദള്‍(എസ്) സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഗതാഗതമന്ത്രി ജോസ് തെറ്റയിലിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു മന്ത്രിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെങ്കില്‍ രാജിവെയ്ക്കുകയാണ് പതിവ്. പക്ഷേ 'സാധാരണഗതി'യില്‍ ഉള്ളതൊന്നും ഇവിടെ നടക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ഇവിടെ കമ്മീഷണര്‍ രാജിവെയ്ക്കുകയും മന്ത്രി തുടരുകയും ചെയ്യുകയാകും ഉണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.