അഖിലേന്ത്യാ കന്നഡ സാഹിത്യോത്സവം 27 മുതല്‍
Posted on: 21 Mar 2010
കൊച്ചി: കൊച്ചിന്‍ കന്നഡ സംഘിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഖിലേന്ത്യാ കന്നഡ സാംസ്‌കാരികോത്സവം 27, 28 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കന്നഡ മാസികയായ ഹരിതവാഹിനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്ന്. 27ന് ദൂരദര്‍ശന്‍ ബാംഗ്ലൂര്‍ സീനിയര്‍ ഡയറക്ടര്‍ ഡോ.മഹേഷ് ജോഷി ദീപം തെളിയിക്കും. കേന്ദ്രമന്ത്രി കെ.വി.തോമസ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
രണ്ട് ദിവസങ്ങളിലായി കവിസമ്മേളനം, മാധ്യമ സെമിനാര്‍, ഭാഷാ സമ്മേളനം, കലാപരിപാടികള്‍ എന്നിവയും നടക്കും. കര്‍ണാടകത്തിലെ നൂറില്‍പ്പരം കലാകാരന്മാര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഹൃദയവന്താരു - 2009 അവാര്‍ഡും വിതരണം ചെയ്യും. കെ.പി.മഞ്ജുനാഥ് സാഗര്‍, ഡോ.ഗിരീഷ്പഡേക്, ശ്രീകാന്ത് ആനവട്ടി, ശ്രീനിവാസ് റാവു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.