ന്യൂഡല്‍ഹി: സ്വാമി സന്ദീപ് ചൈതന്യ ഹരിദ്വാറിലെ ആനന്ദവനം ആശ്രമത്തില്‍ സന്യാസം സ്വീകരിച്ചു. ഇക്കഴിഞ്ഞ 11, 12, 13 തിയ്യതികളിലായി സ്വാമി കാശികാനന്ദഗിരിയുടെ കാര്‍മികത്വത്തിലായിരുന്നു സന്യാസദീക്ഷയുടെ ചടങ്ങുകള്‍. മൂന്നാംദിവസത്തെ ചടങ്ങിലാണ് അദ്ദേഹം സ്വാമി സന്ദീപാനന്ദഗിരി എന്ന പുതിയ നാമം സ്വീകരിച്ചത്.