വാഗവരൈ ക്യാമ്പ് ഓഫീസ് വനംവകുപ്പിന്‍േറതുതന്നെ -മന്ത്രി ബിനോയ്

Posted on: 21 Mar 2010



കോഴിക്കോട്: മൂന്നാര്‍ വാഗവരൈയിലെ വനംവകുപ്പ് ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭൂമിയും സര്‍ക്കാറിന്‍േറതുതന്നെയാണെന്ന് വനംമന്ത്രി ബിനോയ്‌വിശ്വം പറഞ്ഞു. ഇക്കാര്യം അന്വേഷണത്തില്‍ തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ടാറ്റയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വനംവകുപ്പിന്റെ ക്യാമ്പ്ഹൗസ് ഒഴിപ്പിക്കുമോ എന്നതായിരുന്നു നിയമസഭയിലെ ചോദ്യം. അങ്ങനെയുണ്ടെങ്കില്‍ ഒഴിപ്പിക്കുമെന്ന് മറുപടിയും നല്കി. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തി. വനംവകുപ്പ് ഉന്നതോദ്യോഗസ്ഥന്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇരവികുളം ദേശീയോദ്യാനത്തിനു കീഴിലുള്ള വാഗവരൈയിലെ വനംവകുപ്പ് ക്യാമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭൂമിയും സര്‍ക്കാറിന്‍േറതാണെന്ന് പറയുന്നുണ്ട്. 1975 മുതല്‍ ഇത് വനംവകുപ്പിന്‍േറതാണ് -കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.

പെരുവണ്ണാമൂഴിയില്‍ വനമേഖലയില്‍ മരത്തോല്‍ മോഷണംപോയ സംഭവത്തില്‍ 'കള്ളന്‍ കപ്പലില്‍ത്തന്നെയാണോ' എന്ന് സംശയിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫിബ്രവരിയില്‍ നാലു തവണയാണ് മോഷണം നടന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും -മന്ത്രി പറഞ്ഞു.

മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഔപചാരിക പ്രഖ്യാപനം ഏപ്രില്‍ അവസാനമുണ്ടാകും. കക്കയം ആസ്ഥാനമായാണ് സങ്കേതം നിലവില്‍വരികയെന്നും അദ്ദേഹം പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/