പോത്തന്നൂരിലേക്കു മാറ്റുന്നത് റെയില്‍വേ ഫങ്ഷണല്‍ ഓഫീസ്- അഹമ്മദ്

Posted on: 20 Mar 2010



കോഴിക്കോട്: റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഓഫീസ് കോഴിക്കോട്ടുനിന്ന് തമിഴ്‌നാട്ടിലെ പോത്തന്നൂരിലേക്ക് മാറ്റുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. റെയില്‍വേപ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുന്ന ഓഫീസാണിത്.

ഫങ്ഷണല്‍ ഓഫീസാണ് മാറ്റുന്നത്. എവിടെയാണോ പ്രവൃത്തിയുള്ളത് അവിടെയാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കേണ്ടത്. കോഴിക്കോടു ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ അവസാനഘട്ടത്തിലെത്തി. ഇനി ജോലിയുള്ളത് മംഗലാപുരം ഭാഗത്തും പോത്തന്നൂര്‍ ഭാഗത്തുമാണ്. മംഗലാപുരം ഭാഗത്തെ പ്രവൃത്തി കണ്ണൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പരിശോധിക്കും. പോത്തന്നൂര്‍ ഭാഗത്തെ പ്രവൃത്തി പരിശോധിക്കാനാണ് മറ്റൊരാളെ നിയമിക്കുന്നത്. ഫങ്ഷണല്‍ ഓഫീസ് മാറ്റുന്നു എന്നു കരുതി ഇവിടത്തെ മറ്റു ഓഫീസുകളൊന്നും മാറുന്നില്ല- അദ്ദേഹം വ്യക്തമാക്കി.

പ്രവൃത്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും ചില ഉദ്യോഗസ്ഥര്‍ക്ക് ഒരേ സ്ഥലത്തുതന്നെ ജോലിചെയ്യണമെന്ന് ആഗ്രഹമുള്ളതാണ് ഇത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍- അദ്ദേഹം പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/