സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ദേശീയ സമ്മേളനം ഇന്ന് തുടങ്ങും

Posted on: 20 Mar 2010



വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കില്ല


ബാംഗ്ലൂര്‍: സ്വതന്ത്ര സോഫ്റ്റ്‌വേര്‍ മൂന്നാമത് ദേശീയ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളിലായി ബാംഗ്ലൂരില്‍ നടക്കും. സെന്‍ട്രല്‍ കോളേജ് കാമ്പസിലെ ജ്ഞാനജ്യോതി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് സമ്മേളനത്തിനു തുടക്കമാകും.

മുഖ്യ പ്രഭാഷണം തുടങ്ങേണ്ടിയിരുന്ന കേരളാ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭാസമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ പങ്കെടുക്കുന്നില്ല.

രാവിലെ 10ന് 'സ്വതന്ത്ര സോഫ്റ്റ്‌വേര്‍, സ്വതന്ത്ര സമൂഹം' എന്ന വിഷയത്തില്‍ പ്രൊഫ. ബറഗുരു രാമചന്ദ്രപ്പയുടെ പ്രഭാഷണത്തോടെ സമ്മേളനത്തിനു തുടക്കമാകും. കര്‍ണാടകത്തിലെ ഭരണസംവിധാനത്തിലും വിദ്യാഭ്യാസരംഗത്തും സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ സാധ്യതകളെക്കുറിച്ച് സംസ്ഥാന ഐ.ടി. വകുപ്പുമന്ത്രി കട്ടസുബ്രഹ്മണ്യ നായിഡു സംസാരിക്കും. കേരളത്തിലെ ഇ-ഗവേണന്‍സ് രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ നടത്തിപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ചടങ്ങില്‍ അവതരിപ്പിക്കും.

പ്രൊഫ. ഗോപിനാഥ്, ഡോ. എന്‍. പ്രഭുദേവ എന്നിവരും പങ്കെടുക്കും.

ഞായറാഴ്ച വൈകിട്ട് 3.45നാണ് സമാപന സമ്മേളനം. കേന്ദ്ര നിയമവകുപ്പുമന്ത്രി വീരപ്പ മൊയ്‌ലി പങ്കെടുക്കും.

ഇ-ഗവേണന്‍സ്, യു.ഐ.ഡി, വിദ്യാഭ്യാസരംഗം, പ്രാദേശിക ഭാഷ, ഉത്പന്ന വികസനം, ശാസ്ത്രഗവേഷണം തുടങ്ങിയ രംഗങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ സാധ്യതകളെക്കുറിച്ച് രണ്ടുദിവസത്തെ സമ്മേളനം ചര്‍ച്ചചെയ്യും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/