രണ്ട്‌മോഷ്ടാക്കള്‍ പിടിയില്‍
Posted on: 20 Mar 2010
ആലുവ:പ്രമുഖ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെ രണ്ടുപേരെ ആലുവ പോലീസ് പിടികൂടി.
നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കൊല്ലം ഇരവിപുരം തട്ടാന്‍മല വയലില്‍ ഷാനവാസ് (23) തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ (42)എന്നിവരെ അമ്പാട്ടുകാവില്‍ നിന്നാണ് ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ്കുമാറും സംഘവും പിടികൂടിയത്.
മാലപൊട്ടിക്കല്‍, പിടിച്ചുപറി എന്നിവയുള്‍പ്പെടെ ഇരവിപുരം, ചവറ, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിലായി ഷാനവാസിനെതിരെ ഏഴോളം കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുള്ള മുരുകന്‍ ഇപ്പോള്‍ കേരളത്തിലാണ് കവര്‍ച്ചകള്‍ നടത്തുന്നത്. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി 31വരെ റിമാന്‍ഡ് ചെയ്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam