കാട്ടാനക്കൂട്ടം സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തി

Posted on: 20 Mar 2010



അതിരപ്പിള്ളി: കാടിറങ്ങിവന്ന ആനക്കൂട്ടം ഇട്ട്യാനിയില്‍ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. തമിഴ് ചിത്രമായ നെല്ല് ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മലയില്‍നിന്ന് രണ്ട് ആനകള്‍ ഇറങ്ങിവന്നത്. ആനകളെ കണ്ട ഷൂട്ടിങ് സംഘം ഇട്ട്യാനിയിലെ ഷൂട്ടിങ് നിര്‍ത്തിവെച്ച് പോയി. വിനോദസഞ്ചാരികള്‍ ബഹളം വെച്ചപ്പോള്‍ ആനകള്‍ ചിന്നംവിളിച്ചു. ഇതുകണ്ട് ആളുകള്‍ ഭയന്നോടി. ചില വിനോദസഞ്ചാരികള്‍ റോഡില്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടി. പെരിങ്ങല്‍ക്കുത്ത് പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്തിരിക്കുന്ന ഇരിങ്ങാലക്കുട കീറ്റിക്കല്‍ എന്‍ജിനീയറിങ് കമ്പനിയിലെ പ്രിന്‍ഫിന്‍ (28) ന് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റു. കുറച്ചുസമയം ഈ പരിസരത്ത് നിന്നശേഷം കാട്ടാനകള്‍ മലയിലേയ്ക്ക് കയറിപ്പോയി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/