മണിശങ്കര്‍ അയ്യരും ജാവേദ് അക്തറും രാജ്യസഭയിലേക്ക്
Posted on: 20 Mar 2010
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, പ്രമുഖ ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. കര്‍ണാടകത്തിലെ പ്രമുഖ നാടകപ്രവര്‍ത്തക ബി. ജയശ്രീ, രാംദയാല്‍ മുണ്ട, ബാല്‍ചന്ദ്ര മുങ്കേക്കര്‍ എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍. നാമനിര്‍ദേശം ചെയ്യപ്പെട്ട ഏതാനും അംഗങ്ങള്‍ വിരമിച്ച ഒഴിവിലാണിത്.