ബ്രാന്‍ഡ് അംബാസഡര്‍: സര്‍ക്കാര്‍ നിലപാട് അറിയിക്കട്ടെയെന്ന് ബച്ചന്‍
Posted on: 20 Mar 2010
മുംബൈ: കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി തന്നെ നിയമിക്കുന്നതു സംബന്ധിച്ച് സര്‍ക്കാറാണ് തീരുമാനം അറിയിക്കേണ്ടതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പ്രതികരിച്ചു. ബച്ചനെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കരുതെന്ന് സി.പി.എം. കേന്ദ്രനേതൃത്വം തീരുമാനിച്ചതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം വാര്‍ത്തലേഖകരോടാണ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാറിനു താത്പര്യമില്ലെങ്കില്‍ അവര്‍ ഇക്കാര്യം തന്നെ അറിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.