അയോധ്യയില്‍ പള്ളി പണിയാന്‍ കേന്ദ്ര ഗൂഢാലോചന-കത്യാര്‍
Posted on: 20 Mar 2010
ലഖ്‌നൗ: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് പള്ളി പണിയാന്‍ യു.പി.എ. സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ വിനയ് കത്യാര്‍ ആരോപിച്ചു. പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും പള്ളി പണിയാന്‍ ശ്രമിച്ചാല്‍ ശക്തമായ ജനകീയപ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കത്യാര്‍ മുന്നറിയിപ്പുനല്‍കി.