ടി.കെ. വിനോദ്കുമാറിന് ഐ.ജിയായി സ്ഥാനക്കയറ്റം

Posted on: 18 Mar 2010



തിരുവനന്തപുരം: ഡി.ഐ.ജി. ടി.കെ. വിനോദ്കുമാറിനെ ഐ.ജിയായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, പാലക്കാട് എസ്.പി. വിജയ്‌സാക്കറെ എന്നിവരെ ഡി.ഐ.ജി.മാരായും പ്രൊമോട്ട് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണനെ ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

പട്ടികജാതി പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണിക്ക് ഊര്‍ജവകുപ്പിന്റെ അധിക ചുമതല നല്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/