നിയമസഭാകമ്മിറ്റി നിര്‍ദേശം നിരാശാജനകം -പെപ്‌സിവിരുദ്ധ സമരസമിതി

Posted on: 18 Mar 2010



പാലക്കാട്: പെപ്‌സികമ്പനിയുടെ ജലചൂഷണത്തിന് പരിധിനിശ്ചയിക്കലല്ല ചൂഷണം നിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന് പെപ്‌സിവിരുദ്ധ സമരസമിതി ജനറല്‍കണ്‍വീനര്‍ കെ.പി. സുരേഷ്‌രാജ് വ്യക്തമാക്കി. പെപ്‌സിയുടെ ജലചൂഷണത്തിന് പരിധി നിശ്ചയിക്കണമെന്ന നിയമസഭാകമ്മിറ്റിയുടെ ശുപാര്‍ശയോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

കുടിവെള്ളത്തിനുപോലും കടുത്ത ക്ഷാമമനുഭവപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നിരാശാജനകമാണ്. എന്നാല്‍ കമ്പനിക്ക് കടിഞ്ഞാണിടാന്‍ പഞ്ചായത്തിരാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും സുരേഷ്‌രാജ് അറിയിച്ചു.

3500 പേര്‍ക്ക് തൊഴില്‍നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജലചൂഷണത്തിന് അനുവാദംനല്‍കുന്ന നടപടി വിരോധാഭാസമാണെന്ന് എ.ഐ.വൈ.എഫ്. മുന്‍ ജില്ലാ പ്രസിഡന്റും സി.പി.ഐ. ജില്ലാകൗണ്‍സിലംഗവുമായ കെ. സത്യപാല്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/