മുന്‍ എംഎല്‍എയുടെ മകന്‍ നടത്തിവന്ന നക്ഷത്രവേശ്യാലയത്തില്‍ റെയ്ഡ്: അഞ്ചുപേര്‍ അറസ്റ്റില്‍
Posted on: 18 Mar 2010
കൊച്ചി: മുന്‍ എംഎല്‍എയുടെ മകനും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന നക്ഷത്ര പെണ്‍വാണിഭകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. ഇവരുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ്‌ചെയ്തു.
മുന്‍ എംഎല്‍എ പി. നാരായണന്റെ മകന്‍ വൈക്കം ലക്ഷ്മിനാരായണ്‍ഭവനില്‍ അനില്‍കുമാര്‍ (34), ഭാര്യ കവിത (29), കോഴിക്കോട് മുക്കം പാങ്കോട്‌വീട്ടില്‍ സരിത (30), തൊടുപുഴ മാപ്പിളശ്ശേരി അനീഷ് (33), തൊടുപുഴ നടയ്ക്കല്‍ ഷമീം (32) എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.
തേവര മട്ടമ്മല്‍ സുധര്‍മ റോഡില്‍ മൂലമണലില്‍ ഉള്ള ഒരു ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചാണ് അനില്‍കുമാറും ഭാര്യയും പെണ്‍വാണിഭം നടത്തിയിരുന്നത്. ഇടപാടുകാരായി എത്തുന്നവര്‍ക്ക് നക്ഷത്രഹോട്ടലുകളിലേതിനു സമാനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ശീതീകരിച്ച മുറികളും ഭക്ഷണവും ഉള്‍പ്പെടെ ഒരിടപാടിന് പതിനായിരം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഫ്‌ളാറ്റിന്റെ മാസവാടക എണ്ണായിരം രൂപയാണ്.
സിനിമാ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ഫ്‌ളാറ്റിലെ സന്ദര്‍ശകരായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അനിലിന്റെയും കവിതയുടെയും മൊബൈല്‍ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റ് വിവരങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
ഫ്‌ളാറ്റിലെ മുറിയില്‍നിന്ന് നിരവധി ഗര്‍ഭനിരോധന ഉറകളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരില്‍ കവിതയ്ക്കും സരിതയ്ക്കും ജാമ്യം നല്‍കി വിട്ടു. ബാക്കിയുള്ള മൂന്നുപേരെ റിമാന്‍ഡ്‌ചെയ്തു.
തൃക്കാക്കര അസി. കമ്മീഷണര്‍ വി.എം. വര്‍ഗീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് തൃപ്പൂണിത്തുറ സിഐ ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയത്.