ഫൊന്‍സെകയ്‌ക്കെതിരായ സൈനിക വിചാരണ മാറ്റിവെച്ചു

Posted on: 18 Mar 2010




കൊളംബോ: ശ്രീലങ്കയിലെ മുന്‍ സേനാ മേധാവി ശരത് ഫൊന്‍സെകയ്‌ക്കെതിരായുള്ള രണ്ടാമത്തെ പട്ടാളക്കോടതി വിചാരണ നടപടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. വിചാരണ നടത്തുന്ന സമിതിയുടെ ഘടന സംബന്ധിച്ച ഭിന്നതയാണിതിനു കാരണം.

സേനാ മേധാവിയായിരിക്കെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ഫൊന്‍സെകയ്‌ക്കെതിരായ വിചാരണ ചൊവ്വാഴ്ച തുടങ്ങിയിരുന്നു. സൈന്യത്തിന് സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെക്കുറിച്ചുള്ള വിചാരണയാണ് ബുധനാഴ്ച തുടങ്ങിയത്. ഈ പട്ടാളക്കോടതിയുടെ നടപടികളാണ് മാറ്റിവെച്ചത്. വിചാരണ നടപടികളില്‍ സുതാര്യത ഉറപ്പാക്കാന്‍ രണ്ടു സമിതികളുടെയും ഘടന വ്യതിരിക്തമായിരിക്കണം എന്നതുകൊണ്ടാണ് നടപടികള്‍ നിര്‍ത്തിയതെന്ന് സൈന്യം അറിയിച്ചു.

പട്ടാളക്കോടതി നടപടികള്‍ നിയമവിരുദ്ധമാണെന്നും അത് അംഗീകരിക്കില്ലെന്നും ഫൊന്‍സെക ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രണ്ടാമത്തെ പട്ടാളക്കോടതി യോഗം ചേര്‍ന്നതിനുശേഷമാണ് തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/