സര്‍വകലാശാലാ വാര്‍ത്തകള്‍ എം.ജി.
Posted on: 18 Mar 2010
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് (വൊക്കേഷണല്‍, മോഡല്‍-രണ്ട്) മാര്‍ച്ച് 2010 പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 19 മുതല്‍ വിവിധ കോളേജുകളില്‍ നടക്കും. മൂന്നാംസെമസ്റ്റര്‍ ബി.സി.എ. ഫിബ്രവരി 2010 പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും മാര്‍ച്ച് 23 മുതല്‍ 25 വരെ വിവിധ കോളേജുകളില്‍ നടത്തും.
പ്രാക്ടിക്കല്‍ പുനഃപരീക്ഷ
2009 മെയ് മാസത്തില്‍ ചാലക്കുടി നിര്‍മലാ കോളേജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അഞ്ചാംസെമസ്റ്റര്‍ ബി.സി.എ. (ഓഫ് കാമ്പസ്) പരീക്ഷയുടെ ഭാഗമായി നടത്തിയതും റദ്ദുചെയ്യപ്പെട്ടതുമായ ജാവ ലാബ് പ്രാക്ടിക്കലിന്റെയും മിനി പ്രോജക്ടിന്റെയും പുനഃപരീക്ഷ പ്രസ്തുത സെന്ററില്‍ മാര്‍ച്ച് 19, 20, 21 തീയതികളില്‍ നടത്തും.
പരീക്ഷത്തീയതി
മൂന്നാം ബി.ഡി.എസ്. (റഗുലര്‍) പരീക്ഷകള്‍ ഏപ്രില്‍ 9 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 22 വരെയും 50 രൂപ പിഴയോടെ 23 വരെയും സ്വീകരിക്കും. സി.വി. ക്യാമ്പ് ഫീസായി 300 രൂപ പരീക്ഷാഫീസിനൊപ്പം അടയേ്ക്കണ്ടതാണ്.
ഒന്നാംവര്‍ഷ നഴ്‌സിങ് സപ്ലിമെന്ററി (2007-നു മുമ്പുള്ള അഡ്മിഷന്‍) പരീക്ഷ മാര്‍ച്ച് 19 മുതല്‍ ഗാന്ധിനഗര്‍ എസ്.എസ്.ഇയില്‍ നടത്തും. വിദ്യാര്‍ഥികള്‍ ഗാന്ധിനഗര്‍ എസ്.എം.ഇയില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷത്തീയതി പുതുക്കി
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ ഒന്നാംസെമസ്റ്റര്‍ എം.എഡ് (സി.എസ്.എസ്.) പരീക്ഷ മാര്‍ച്ച് 22ന് ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു.
പരീക്ഷാഫലം
2009 സപ്തംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഫ്.ടി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 29 വരെയും സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 9 വരെയും അപേക്ഷിക്കാം.
സി.എസ്.സി.എസ്. യങ് റിസര്‍ച്ചേഴ്‌സ് വര്‍ക്‌ഷോപ്പ്
ബാംഗ്ലൂരിലുള്ള സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സൊസൈറ്റി (സി.എസ്.സി.എസ്.)യിലെ ഗവേഷക വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25 മുതല്‍ 27 വരെ യുവഗവേഷകര്‍ക്കായി ശില്പശാല സംഘടിപ്പിക്കും. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയിലോ, ഗവേഷണകേന്ദ്രത്തിലോ ഡോക്ടറല്‍ അല്ലെങ്കില്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ranjinikPcscs.res.in, elizabethPcscs.res.in എന്നീ മെയില്‍ വിലാസങ്ങളില്‍ ലഭ്യമാണ്.
ബി.എഡ്. മാര്‍ക്ക്‌ലിസ്റ്റ് പകര്‍പ്പ് സമര്‍പ്പിക്കണം
മഹാത്മാഗാന്ധി സര്‍വകലാശാലാ അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകളില്‍ സ്വാശ്രയരീതിയില്‍ നടത്തുന്ന എം.എഡ്. കോഴ്‌സിന്റെ പ്രവേശനപ്പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ബി.എഡ് മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തവര്‍, പകര്‍പ്പ് മാര്‍ച്ച് 20-നകം സര്‍വകലാശാലാ കാമ്പസിലെ കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഓള്‍ എക്‌സാമിനേഷന്‍ പ്രീ വാലുവേഷന്‍ മീറ്റിങ്
ബി.എസ്‌സി. മെയിന്‍ ഫിസിക്‌സ് പ്രാക്ടിക്കല്‍ മാര്‍ച്ച്-ഏപ്രില്‍ 2010 പരീക്ഷയുടെ ഓള്‍ എക്‌സാമിനേഷന്‍ പ്രീ വാലുവേഷന്‍ മീറ്റിങ് വെള്ളിയാഴ്ച 11 മണിക്ക് എം.ജി. യൂണിവേഴ്‌സിറ്റി അസംബ്ലി ഹാളില്‍ കൂടുന്നതാണ്. എല്ലാ എക്‌സാമിനര്‍മാരും എത്തിച്ചേരണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിക്കുന്നു.