കനകക്കുന്ന്: വാടകനിരക്ക് പുതുക്കി

Posted on: 18 Mar 2010



തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴിലുള്ള കനകക്കുന്ന് കൊട്ടാരം, നിശാഗന്ധി ഓഡിറ്റോറിയം, സൂര്യകാന്തി ഫെയര്‍ഗ്രൗണ്ട് എന്നിവയുടെ പ്രതിദിന വാടകനിരക്കും സെക്യൂരിറ്റി ഡെപ്പോസിറ്റും പുതുക്കി നിശ്ചയിച്ച് ഉത്തരവായി. പ്രതിദിന വാടക, സെക്യൂരിറ്റി ഡെപ്പോസിറ്റ് ക്രമത്തില്‍ ചുവടെ:

ഇതനുസരിച്ച് കനകക്കുന്ന് കൊട്ടാരം മെയിന്‍ഹാള്‍: സ്വകാര്യവ്യക്തികള്‍ - 18,000, 5000 രൂപ, സ്വയംഭരണ/കേന്ദ്രസ്ഥാപനം - 10.000, 3000 രൂപ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്-3500, 1000 രൂപ, മിനി ഹാള്‍: സ്വകാര്യവ്യക്തികള്‍: 7500, 5000 രൂപ, സ്വയഭരണ/കേന്ദ്രസ്ഥാപനം-5000, 3000 രൂപ, സംസ്ഥാനസര്‍ക്കാര്‍ വകുപ്പ്: 1000, 1000 രൂപ.

നിശാഗന്ധി ഓഡിറ്റോറിയം: സ്വകാര്യവ്യക്തികള്‍-15,000, 5000 രൂപ, സ്വയംഭരണ/കേന്ദ്രസ്ഥാപനം-10,000, 3000 രൂപ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്-1000, 1000 രൂപ.

സൂര്യകാന്തി ഗ്രൗണ്ട്: സ്വകാര്യവ്യക്തികള്‍-15,000, 5000 രൂപ, സ്വയംഭരണ/കേന്ദ്രസ്ഥാപനം - 5000, 3000 രൂപ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പ് - 1000, 1000 രൂപ.

സൂര്യകാന്തി സ്റ്റേജ്: സ്വകാര്യവ്യക്തികള്‍: 5000, 5000 രൂപ, സ്വയംഭരണ/കേന്ദ്രസ്ഥാപനം-2000, 3000 രൂപ. സംസ്ഥാന സര്‍ക്കാര്‍ വകുപ്പ് - 500, 1000 രൂപ.

പ്രധാനഗേറ്റിന്റെ ഇടതുവശത്തെ ഫെയര്‍ ഗ്രൗണ്ട്: സ്വകാര്യവ്യക്തികള്‍ - 5000, 3000 രൂപ, സ്വയംഭരണ/കേന്ദ്രസ്ഥാപനം - 3500, 3000 രൂപ. സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്-1000, 1000 രൂപ.

പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/