കസ്റ്റംസില്‍ ടാക്‌സ് അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ക്വാട്ട

Posted on: 18 Mar 2010



കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസില്‍ ടാക്‌സ് അസിസ്റ്റന്റ് തസ്തികയില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവ്. മികവ് തെളിയിച്ച വോളിബോള്‍ താരങ്ങള്‍ക്ക് അപേക്ഷിക്കാം. ശമ്പളം: 5200-20.200. ഗ്രേഡ് പി-2400. ഏതെങ്കിലും അംഗീകൃത സര്‍വകലാശാല ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡാറ്റാ എന്‍ട്രിയില്‍ മണിക്കൂറില്‍ 8000 വാക്ക് വേഗം ഉണ്ടായിരിക്കണം. പ്രായം-20-27. വിമുക്തഭടന്മാര്‍, പട്ടികജാതി-വിഭാഗം, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര യുവജന സ്‌പോര്‍ട്‌സ് വകുപ്പിന്റെ അനുമതിയോടെ ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം. അല്ലെങ്കില്‍ ദേശീയ മത്സരങ്ങളിലോ അന്തസ്സര്‍വകലാശാലാ മത്സരങ്ങളിലോ ദേശീയ സ്‌കൂള്‍ ഗെയിംസിലോ മെഡല്‍ നേടിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 16. വിലാസം: ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് കസ്റ്റംസ് (എസ്റ്റാബ്ലിഷ്‌മെന്റ്), കസ്റ്റംസ് ഹൗസ്, കൊച്ചി-682009. വെബ്‌സൈറ്റ്: www.cochin customs.nic.in

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/