സി.പി. നാരായണനെതിരെ പരാതി ഇല്ല-മുഖ്യമന്ത്രി
Posted on: 18 Mar 2010
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി. നാരായണനെ നിയമിക്കുന്നതിനെതിരെ തനിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ വെളിപ്പെടുത്തി.
നാരായണനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനെതിരെ പരാതി കിട്ടിയിട്ടുണ്ടോയെന്നായിരുന്നു പത്രലേഖകര്‍ ചോദിച്ചത്. അത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും അത്തരത്തിലൊരു പരാതിയും കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam