എസ്.വൈ.എസ്. ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും
Posted on: 18 Mar 2010
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുള്ള മുസ്‌ല്യാരുടെ ദുരൂഹ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 29-ന് സുന്നി യുവജന സംഘം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.
യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മലയമ്മ അബൂബക്കര്‍ ബാഖവി, അഹമ്മദ് തേര്‍ളായി, ഒ.എം. ശരീഫ് ദാരിമി, ശറഫുദ്ദീന്‍ വെമ്മേനാട്, കെ. മോയിന്‍കുട്ടി, കെ.ഇ. മുഹമ്മദ്, പിണങ്ങോട് അബൂബക്കര്‍, പി.പി. മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു.