അഖില കേരള വിശ്വകര്‍മ സഭയുടെ പേര് മാറ്റിയത് നിയമപരം

Posted on: 18 Mar 2010



കൊച്ചി: അഖില കേരള വിശ്വകര്‍മ മഹാസഭയുടെ പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസ് ആണെന്നും എ.കെ.വി.എം.എസിന്റെ പേര് കേരള വിശ്വകര്‍മ സഭ എന്ന് മാറ്റിയ തീരുമാനം നിയമപരമാണെന്ന് ചെങ്ങന്നൂര്‍ സബ്‌കോടതി വിധി പ്രഖ്യാപിച്ചതായി ഇപ്പോള്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പി. വാമദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നോണ്‍ ട്രേഡിംഗ് കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട അഖില കേരള വിശ്വകര്‍മ മഹാസഭയുടെ പേര് കേരള വിശ്വകര്‍മ സഭ എന്ന് മാറ്റാന്‍ സഭ എടുത്ത തീരുമാനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതേത്തുടര്‍ന്ന് തിരുവനന്തപുരം നോണ്‍ ട്രേഡിങ് കമ്പനി രജിസ്ട്രാറും എ.കെ.വി.എം.എസിന്റെ പേര് കേരള വിശ്വകര്‍മ സഭയെന്ന് മാറ്റി ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്തുകൊണ്ട് ചിലര്‍ നല്‍കിയ പരാതികള്‍ക്ക് അന്തിമ തീര്‍പ്പ് കല്പിച്ചുകൊണ്ടാണ് ചെങ്ങന്നൂര്‍ സബ്‌കോടതി വിശ്വകര്‍മസഭയ്ക്ക് അംഗീകാരം നല്‍കിയതെന്ന് വാമദേവന്‍ പറഞ്ഞു.

സെക്രട്ടറി പി. വേലായുധന്‍, ട്രഷറര്‍ പി. രാജപ്പന്‍, ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. പി.എന്‍. ശശിധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/