
കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിച്ച പുതിയ ചിത്രമായ 'പ്രമാണി'യുടെ ഓഡിയോ പ്രകാശനം കൊച്ചിയില്‍ ക്ലബ്ബ് എഫ്.എമ്മില്‍വച്ച് നടന്നു. മമ്മൂട്ടിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. 'പ്രമാണി'യുടെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് ബി.സി. ജോഷി, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഓഡിയോ റിലീസ്. മൂന്ന് ഗാനങ്ങളാണ് സിനിമയിലുള്ളത്.
രണ്ട് പാട്ടുകള്‍ ഗിരീഷ് പുത്തഞ്ചേരിയും ഒരു പാട്ട് എം.ഡി. രാജേന്ദ്രനുമാണ് രചിച്ചത്. സംഗീതം എം. ജയചന്ദ്രന്‍. 'ഒരു വെണ്ണിലാ....' എന്നു തുടങ്ങുന്ന ഗാനം യേശുദാസാണ് പാടിയത്. 'കറകറങ്ങണ...' എന്നു തുടങ്ങുന്ന സംഘഗാനം അന്‍വര്‍, സുദീപ്, വിദ്യാധരന്‍ മാസ്റ്റര്‍, ശ്രീദേവി എന്നിവര്‍ ചേര്‍ന്നു പാടിയിരുന്നു. 'പ്രമാണി....' തീം സോങ്ങും അന്‍വറിന്‍േറതാണ്.
ഓഡിയോ റിലീസിങ്ങിനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ക്ലബ്ബ് എഫ്.എം. ശ്രോതാക്കളുമായി മമ്മൂട്ടി ഫോണിലൂടെ സംസാരിച്ചു. 'പ്രമാണി' സിനിമയുടെ വിശേഷങ്ങളാണ് അവരുമായി മമ്മൂട്ടി പങ്കുവച്ചത്. മാര്‍ച്ച് 26ന് 'പ്രമാണി' പ്രദര്‍ശനത്തിനെത്തും.