ഓംപ്രകാശ് പ്രതിയായ കേസ് പിന്‍വലിക്കാനുള്ള ആവശ്യം കോടതി തള്ളി

Posted on: 18 Mar 2010



നെയ്യാറ്റിന്‍കര: ഓംപ്രകാശ് പ്രതിയായ വധശ്രമക്കേസ് പിന്‍വലിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം നെയ്യാറ്റിന്‍കര അസിസ്റ്റന്റ് സെഷന്‍സ് കോടതി തള്ളി. മുത്തൂറ്റ് എം.പോളിന്റെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഓംപ്രകാശ് ഉള്‍പ്പെട്ട കേസ് പിന്‍വലിക്കാനാകില്ലെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

മലയിന്‍കീഴ് അന്തിയൂര്‍ക്കോണം ചെറുപൊറ്റ തമ്പുരാന്‍ ക്ഷേത്രത്തിനുസമീപം പ്രേമന്‍ പരാതിക്കാരനായ കേസാണ് പിന്‍വലിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയുടെ അനുവാദം തേടിയത്. 2001-ലെ ഈ കേസ്സില്‍ ഓംപ്രകാശ് പത്താംപ്രതിയാണ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. സന്തോഷ്‌കുമാറാണ് പ്രോസിക്യൂഷന്റെ ആവശ്യം തള്ളിക്കൊണ്ട് വിധിപറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മണവാരി ബാലചന്ദ്രന്‍ നായര്‍ ഹാജരായി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/