വാഹനനിര്‍മാണമേഖലയ്ക്കായി തമിഴ്‌നാട്ടില്‍ പുതിയ നയം
Posted on: 18 Mar 2010
ചെന്നൈ: വാഹനനിര്‍മാണമേഖലയ്ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബില്‍ തയ്യാറാക്കിവരികയാണ്. അടുത്തുതന്നെ നിയമസഭയില്‍ ഇത് അവതരിപ്പിക്കും. ചെന്നൈയില്‍ ബുധനാഴ്ച ഇത് അവതരിപ്പിക്കും. ചെന്നൈയില്‍ ബുധനാഴ്ച റെനൊ-നിസ്സാന്‍ കാര്‍നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓട്ടോമോട്ടീവ് മിഷന്‍ പ്ലാന്‍ അനുസരിച്ച് അടുത്ത ഒരു ദശകത്തിനുള്ളില്‍ വാഹനനിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യമായി ഇന്ത്യ മാറുമെന്നാണ് നിഗമനമെന്ന് സ്റ്റാലിന്‍ പറഞ്ഞു. 145 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപവും 2.5 കോടി പുതിയ തൊഴിലുകളും ഇതിലൂടെയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ''സൈക്കിള്‍ മുതല്‍ യുദ്ധടാങ്കുകള്‍വരെ ഇപ്പോള്‍ ചെന്നൈയില്‍നിര്‍മിക്കുന്നുണ്ട്''. നിലവില്‍ പ്രതിവര്‍ഷം 12.80 ലക്ഷം കാറുകളും 3.50 ലക്ഷം വാണിജ്യവാഹനങ്ങളും നിര്‍മിക്കുന്നതിനുള്ള ശേഷി ചെന്നൈയിലെ പ്ലാന്റുകള്‍ക്കുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam