വിന്‍സ്‌ലെറ്റ്-മെന്‍ഡസ് വിവാഹമോചനത്തിനു പിന്നില്‍ റെബേക്കാ ഹാള്‍

Posted on: 18 Mar 2010



'ടൈറ്റാനിക്' നായിക കെയ്റ്റ് വിന്‍സ്‌ലെറ്റിന്റെയും വിഖ്യാത സംവിധായകന്‍ സാം മെന്‍ഡസിന്റെയും ദാമ്പത്യത്തകര്‍ച്ചയ്ക്കിടയാക്കിയത് 'വിക്കി, ക്രിസ്റ്റീന ബാര്‍സിലോണ'യില്‍ അഭിനയിച്ച നടി റെബേക്കാ ഹാളാണെന്ന് റിപ്പോര്‍ട്ട്. 44-കാരനായ സാം മെന്‍ഡസും 27-കാരിയായ റെബേക്കയും തമ്മിലുള്ള അടുത്ത ബന്ധത്തില്‍ 34-കാരിയായ കെയ്റ്റ് ഏറെ ഖിന്നയായിരുന്നത്രെ.

2006-ല്‍ റെബേക്ക ചലച്ചിത്രരംഗത്തെത്തിയ 'സ്റ്റാര്‍ട്ടര്‍ ഫോര്‍ ടെന്നി'ന്റെ നിര്‍മാതാവ് സാം ബന്‍ഡസായിരുന്നു. ഇതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലും ലണ്ടനിലും അരങ്ങേറിയ സാം മെന്‍ഡസിന്റെ ബ്രിഡ്ജ് പ്രോജക്ട് തിയേറ്റര്‍ കമ്പനിയുടെ നാടകങ്ങളില്‍ സക്രിയസാന്നിധ്യമായിരുന്നു റെബേക്ക.

റെബേക്കയും സാമും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നെന്ന് സാം മെന്‍ഡസിനോട് അടുത്തവര്‍ പറയുമ്പോള്‍ ഇതു സത്യമല്ലെന്നാണ് കെയ്റ്റിന്റെ സുഹൃത്തുക്കളുടെ വാദം. തിങ്കളാഴ്ചയാണ് കെയ്റ്റും സാമും പിരിയുന്നതായി പ്രഖ്യാപിച്ചത്. കെയ്റ്റ് വിന്‍സ്‌ലെറ്റ് തന്റെ രണ്ടു കുട്ടികള്‍ക്കും സുഹൃത്തായ നടി എമ്മാ തോംപ്‌സണുമൊപ്പം മെക്‌സിക്കോയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. സാം മെന്‍ഡസാകട്ടെ റെബേക്കാ ഹാളടക്കമുള്ള തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂയോര്‍ക്കിലാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/