ത്രീഡി സിനിമകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിക്കുന്നു

Posted on: 18 Mar 2010



മുംബൈ: ജെയിംസ് കാമറൂണിന്റെ ത്രിമാനചിത്രമായ അവതാറിന്റെ ഇന്ത്യയിലെ പ്രദര്‍ശനവിജയത്തോടെ ഇത്തരം ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിച്ചതായി ലിഫോ മൂവീസ് ഇന്ത്യാ ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മിശ്ര പറഞ്ഞു. ഫിക്കി ഫ്രെയിംസിന്റെ ആനിമേഷന്‍ ചിത്രങ്ങളുടെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു രാജേഷ് മിശ്ര.

ഇന്ത്യയില്‍നിന്ന് 13,000 സിനിമകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്നും 2500-ഓളം സിനിമകള്‍ ഡിജിറ്റല്‍ മാതൃകയില്‍ ഇതിനകം പൂര്‍ത്തിയായെന്നും രാജേഷ് മിശ്ര വ്യക്തമാക്കി. ഭ്രമാത്മകരംഗങ്ങള്‍ നിറഞ്ഞ സിനിമകളും ആക്ഷന്‍ ചിത്രങ്ങളും ത്രിമാന രീതിയില്‍ ചിത്രീകരിക്കപ്പെടണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തിയേറ്ററുകളില്‍ കാണിക്കാന്‍ 200 മള്‍ട്ടിപ്ലക്‌സുകളുമായും തിയേറ്ററുകളുമായും കരാറുണ്ടാക്കിയുട്ടെണ്ടെന്ന് രാജേഷ് മിശ്ര പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/