തിവാരിക്കെതിരെ പിതൃത്വകേസ്: ഹൈക്കോടതി വാദം കേള്‍ക്കും

Posted on: 18 Mar 2010



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ഗവര്‍ണറുമായ എന്‍.ഡി.തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദംകേള്‍ക്കും. ഹര്‍ജി പരിഗണിക്കരുതെന്ന തിവാരിയുടെ അഭ്യര്‍ഥന ഡിവിഷന്‍ബെഞ്ച് തള്ളി. ഏപ്രില്‍ ഏഴിനാണ് വാദംകേള്‍ക്കല്‍.

ഇത്തരം കേസുകളില്‍ പരാതിക്കാരന് പ്രായപൂര്‍ത്തിയായി മൂന്നു വര്‍ഷത്തിനകം ഹര്‍ജി നല്‍കിയിരിക്കണമെന്നാണ് ചട്ടമെന്നിരിക്കെ രോഹിത് ശേഖര്‍ 31-ാമത്തെ വയസ്സിലാണ് ഹര്‍ജി നല്‍കിയതെന്ന് തിവാരി ചൂണ്ടിക്കാട്ടി. നേരത്തേ ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് ഈ വാദം അംഗീകരിച്ച് രോഹിതിന്റെ ഹര്‍ജി തള്ളിയിരുന്നു.

അവകാശവാദം തെളിയിക്കുന്നതിനായി ജനിതക പരിശോധന നടത്തണമെന്നും തന്റെ അമ്മയോട് ചെയ്ത നെറികേടിന് തിവാരി മാപ്പുപറയണമെന്നുമാണ് രോഹിതിന്റെ ആവശ്യങ്ങള്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/