തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ജസ്റ്റിചെലമേശ്വര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്.ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ആര്‍.രാമന്‍, ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍നായര്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.വിജയകുമാര്‍, കെ.പി.രാജേന്ദ്രന്‍, ജോസ് തെറ്റയില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മേയര്‍ സി.ജയന്‍ബാബു, കെ.എം.മാണി, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍, അഡ്വക്കേറ്റ്ജനറല്‍ സി.പി.സുധാകരപ്രസാദ്, അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത് തമ്പാന്‍, അസി.സോളിസിറ്റര്‍ ജനറല്‍ ടി.പി.എം.ഇബ്രാഹിംഖാന്‍, ജസ്റ്റിസ് പി.എ.മുഹമ്മദ്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഡി.ശ്രീവല്ലഭന്‍, തിരുവനന്തപുരം ജില്ലാ ജഡ്ജി രാമകൃഷ്ണന്‍, ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി.സിദ്ധാര്‍ഥന്‍, സെക്രട്ടറി വിജു എബ്രഹാം, വനിതാ അഭിഭാഷക ഫെഡറേഷന്‍ പ്രസിഡന്റ് സുമതി ദണ്ഡപാണി, സെക്രട്ടറി വി.എന്‍.ഗിരിജ, മുതിര്‍ന്ന അഭിഭാഷകന്‍ എന്‍. നന്ദകുമാരമേനോന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍. ഡി.ജി.പി. ജേക്കബ് പുന്നൂസ്, നിയുക്ത ചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങള്‍, മലയാളിയായ സെക്രട്ടറി കെ.തങ്കപ്പന്‍നായര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
ഗോഹട്ടി ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്ന ജസ്റ്റി ചെലമേശ്വര്‍ ആന്ധ്ര സ്വദേശിയാണ്.