മാധ്യമഭാഷയുടെ ആഖ്യാനത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. നേടിയ ആന്റണി സി. ഡേവിസ്. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ആന്റണി മാതൃഭൂമി ഓണ്‍ലൈന്‍ ഡെസ്‌കില്‍ സബ് എഡിറ്ററാണ്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് അധ്യാപകനായ ഡോ. എ.എന്‍ കൃഷ്ണന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.