ഖാദിഫെസ്റ്റ് ഉദ്ഘാടനംചെയ്തു

Posted on: 18 Mar 2010



തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ പ്രദര്‍ശനം (ഖാദി ഫെസ്റ്റ്- 2010) കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തില്‍ വൈ.എം.സി.എ.ഹാളില്‍ വി.ശിവന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കേരള ഗാന്ധിസ്മാരകനിധി സെക്രട്ടറി പ്രൊഫ.വി.രാമദാസ് അധ്യക്ഷനായി. യോഗത്തില്‍ ഖാദി ഗ്രാമവ്യവസായ അസിസ്റ്റന്റ് ഡയറക്ടര്‍ വി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നിധി അഡ്മിനിസ്‌ട്രേറ്റര്‍ സി.എം.ഗോപാലകൃഷ്ണന്‍, മാനേജര്‍ എം.ശിവശങ്കരന്‍നായര്‍, മുരുക്കുംപുഴ രാജേന്ദ്രന്‍, സി.വാസുദേവന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ഖാദി ഫെസ്റ്റ് മാര്‍ച്ച് 20 ന് സമാപിക്കും.




Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/