പുതുക്കിയ ഓട്ടോ-ടാക്‌സി നിരക്കുകള്‍ പ്രാബല്യത്തില്‍

Posted on: 15 Mar 2010



തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് പുതുക്കിയ ഓട്ടോ-ടാക്‌സി നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
ഓട്ടോറിക്ഷകള്‍ക്ക് പത്തു രൂപയാണ് കുറഞ്ഞ യാത്രക്കൂലി. ഈ കൂലിക്ക് ഒന്നേകാല്‍ കിലോമീറ്റര്‍ സഞ്ചരിക്കാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ആറു രൂപ വീതം നല്‍കണം. 15 മിനിറ്റിന് അഞ്ചുരൂപയാണ് വെയ്റ്റിങ് ചാര്‍ജ്. പരമാവധി 200 രൂപ. ടാക്‌സികളില്‍ അന്‍പതുരൂപയാണ് കുറഞ്ഞ യാത്രക്കൂലി. ഈ കൂലിയില്‍ മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഏഴര രൂപവീതം നല്‍കണം. ഒരു മണിക്കൂറിന് 25 രൂപയാണ് ടാക്‌സിക്ക് നല്‍കേണ്ട വെയ്റ്റിങ് ചാര്‍ജ്. പരമാവധി മുന്നൂറുരൂപയും. എയര്‍ കണ്ടീഷന്‍ഡ് കാറുകളില്‍ എല്ലാ നിരക്കുകളും പത്തു ശതമാനം വര്‍ധിക്കും.

ഇന്ധനവില വര്‍ധനയെ തുടര്‍ന്നാണ് ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ ബസ്ചാര്‍ജ് കഴിഞ്ഞ ഞായറാഴ്ച നിലവില്‍ വന്നു. ഓട്ടോ-ടാക്‌സി മീറ്ററുകള്‍, പുതുക്കിയ ചാര്‍ജിനനുസരിച്ച് ക്രമപ്പെടുത്താന്‍ ഒരാഴ്ച സമയം അനുവദിച്ചിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/