എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Posted on: 15 Mar 2010
വാപ്പി: വിനോദയാത്രയ്ക്കു വന്ന വിദ്യാഥി സംഘത്തിലെ രണ്ടുപേര്‍ കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയിലെ ദുദ്‌നി ഡാമില്‍ മുങ്ങിമരിച്ചു. സൂറത്ത് സര്‍ദാര്‍ വല്ലഭ്ഭായ് നാഷണല്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഒന്‍പതംഗ സംഘം ദുദ്‌നിയിലെ കോച്ചഗാവില്‍ ദമന്‍ഗംഗ നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. രണ്ടാം വര്‍ഷ ബി.ഇ. മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥി ശരണ്‍ജ്‌രാജ്കുമാര്‍ ജെയിന്‍ (19), രണ്ടാംവര്‍ഷ ബി.ഇ. കെമിസ്ട്രി വിഭാഗം വിദ്യാര്‍ഥി ഭരത്കുമാര്‍ കൃഷ്ണകുമാര്‍ സിങ്(19) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വ്യാരയില്‍ അംബികാ നദിയിലും സൂറത്തിലെ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam